ഖത്തറിൽ ഇന്നും കടുത്ത ചൂടും കടലിൽ ഉയർന്ന തിരമാലയും തുടരുമെന്ന് കാലാവസ്ഥാ വകുപ്പ്. പെരുന്നാൾ അവധി ആഘോഷിക്കാൻ പുറത്തിറങ്ങുന്ന പ്രവാസികൾ ജാഗ്രത പാലിക്കുക.
കുവൈറ്റിലേക്ക് വരുന്ന വിദേശ ജീവനക്കാരുടെ മെഡിക്കൽ പരിശോധനയ്ക്കായി 'വാഫിദ്' പ്രോഗ്രാമിന് കീഴിൽ പുതിയ മാനദണ്ഡങ്ങൾ പ്രഖ്യാപിച്ച് കുവൈറ്റ് ആരോഗ്യ മന്ത്രാലയം.
ചന്ദ്രനിൽ മനുഷ്യർക്ക് സ്ഥിരമായി താമസിക്കാനുള്ള ലൂണാർ ബേസ് നിർമ്മിക്കാൻ മൂന്ന് ഘട്ടങ്ങളിലായുള്ള 20 ബില്യൺ ഡോളറിന്റെ വൻ പദ്ധതിയുമായി അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസ.
പാക്ക് ചെയ്ത ഭക്ഷ്യവസ്തുക്കളിൽ നിർബന്ധമായ ലേബൽ വിവരങ്ങൾ ഇല്ലാതെ വിൽപ്പന നടത്തിയ അൽ ഷഹാനിയയിലെ മീറ്റ് ട്രേഡിംഗ് സ്ഥാപനത്തിനെതിരെ ഖത്തർ മുൻസിപ്പാലിറ്റിയുടെ നടപടി.
കോടതി അലക്ഷ്യക്കേസിൽ എഡ്ടെക് കമ്പനിയായ ബൈജൂസിന്റെ സ്ഥാപകൻ ബൈജു രവീന്ദ്രന് സിംഗപ്പൂർ കോടതി ആറ് മാസം തടവ് ശിക്ഷ വിധിച്ചു. ഉത്തരവിനെതിരെ അപ്പീൽ നൽകുമെന്ന് അദ്ദേഹം വ്യക്തമാക്കി.
സിഎംആർഎൽ മാസപ്പടി കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ വസതികളിൽ ഇഡി നടത്തിയ റെയ്ഡിനെ തുടർന്ന് സംസ്ഥാനവ്യാപകമായി സിപിഎം പ്രവർത്തകരുടെ കനത്ത പ്രതിഷേധം.