ചൊവ്വല്ലൂർ: കരിയന്നൂർ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ ദേശവിളക്ക് മഹോത്സവം വെള്ളിയാഴ്ച ആഘോഷിക്കും. രാവിലെ ആറിന് എഴുന്നള്ളിപ്പ് വെക്കൽ ചടങ്ങ് നടക്കും. വൈകിട്ട് ആറിന് പൊർക്കളങ്ങാട് അയ്യപ്പ ക്ഷേത്രത്തിൽ നിന്ന് പഞ്ചവാദ്യം, ആന, കാവടി എന്നിവയുടെ അകമ്പടിയോടെ പാലക്കൊമ്പ് എഴുന്നള്ളിപ്പ് ആരംഭിക്കും.
തുടർന്ന് ഉടുക്കുപാട്ട്, വെട്ടുംതട, കനലാട്ടം, ഭജന എന്നിവയുണ്ടാകും. മരത്തംകോട് മഠപതി അയ്യപ്പൻ വിളക്ക് പാർട്ടി ജ്യോതിപ്രകാശ് സ്വാമിയുടെ മകൻ ജയദേവൻ സ്വാമിയുടെയും സംഘത്തിന്റെയും കാർമ്മികത്വത്തിലാണ് ദേശവിളക്ക് ആഘോഷിക്കുന്നത്. ഉത്സവത്തോടനുബന്ധിച്ച് മൂന്ന് നേരവും അന്നദാനം ഉണ്ടായിരിക്കുമെന്ന് ക്ഷേത്ര ഭാരവാഹികൾ അറിയിച്ചു.
ഫോണ്ട്
കരിയന്നൂർ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ ദേശവിളക്ക് വെള്ളിയാഴ്ച
ഉത്സവത്തോടനുബന്ധിച്ച് മൂന്ന് നേരവും അന്നദാനം ഉണ്ടായിരിക്കുമെന്ന് ക്ഷേത്ര ഭാരവാഹികൾ അറിയിച്ചു.








