Opens in a new tab
ADVERTISEMENT
● ലൈവ് എഡിഷൻ  |  2026 ഒക്ടോബർ 9, വെള്ളിയാഴ്ച
Newsfact Malayalam News Portal Official Logo
⚡ BREAKING
→
ഫോണ്ട്
Kerala, Thrissur
ഹോം / Kerala, Thrissur / വാർത്ത

കോലഴി ചിന്മയ വിദ്യാലയത്തിൽ ‘റിസോഴ്‌സിയോ അന്നമിത്ര’ പദ്ധതിക്ക് തുടക്കമായി; രണ്ടായിരത്തിലധികം പച്ചക്കറി തൈകൾ വിതരണം ചെയ്തു

വിദ്യാർത്ഥികളിൽ കാർഷിക അവബോധവും സാമൂഹിക പ്രതിബദ്ധതയും വളർത്താൻ കോലഴി ചിന്മയ വിദ്യാലയത്തിൽ 'റിസോഴ്‌സിയോ അന്നമിത്ര' പദ്ധതിക്ക് തുടക്കമായി.
ADVERTISEMENT

കോലഴി: വിശപ്പുരഹിത സമൂഹം എന്ന ഐക്യരാഷ്ട്ര സംഘടനയുടെ (UN) സുസ്ഥിര വികസന പദ്ധതിയെ അടിസ്ഥാനമാക്കി വിദ്യാർത്ഥികളിൽ നൈപുണ്യവികസനവും സാമൂഹിക പ്രതിബദ്ധതയും വളർത്തുന്നതിനായി റിസോഴ്‌സിയോ (Resorcio) നടപ്പിലാക്കിവരുന്ന ‘അന്നമിത്ര’ (Annamithra) പദ്ധതിക്ക് കോലഴി ചിന്മയ വിദ്യാലയത്തിൽ തുടക്കമായി. വിവിധ സ്കൂളുകളിൽ റിസോഴ്‌സിയോ സ്റ്റാർട്ടപ്പ് നടപ്പിലാക്കുന്ന സമഗ്ര പദ്ധതിയുടെ ഭാഗമായാണ് ഇത് ആരംഭിച്ചിരിക്കുന്നത്.

പദ്ധതിയുടെ പ്രധാന പ്രവർത്തനങ്ങൾ:

  • ഒരു വിദ്യാർത്ഥി ഒരു പച്ചക്കറി തൈ: ഓരോ വിദ്യാർത്ഥിയും സ്വന്തമായി ഓരോ പച്ചക്കറി തൈ വളർത്തി ഭക്ഷണം ഉത്പാദിപ്പിക്കുന്നു.
  • സ്കൂൾ പച്ചക്കറിത്തോട്ടം: സ്കൂളിൽ വിപുലമായ പച്ചക്കറിത്തോട്ടം ഒരുക്കുന്നു. ഇതിനായി രണ്ടായിരത്തിൽപരം വ്യത്യസ്തങ്ങളായ പച്ചക്കറി തൈകളും തോട്ടം ഒരുക്കുന്നതിനാവശ്യമായ കാർഷിക ഉപകരണങ്ങളുമാണ് റിസോഴ്‌സിയോ നൽകിയിരിക്കുന്നത്.

ചടങ്ങിൽ പ്രിൻസിപ്പൽ എം. ബിനി, വൈസ് പ്രിൻസിപ്പൽ കെ. ബിന്ദുവിന് പച്ചക്കറി തൈ കൈമാറി പദ്ധതി ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ ‘ഫുഡ് ഹീറോസിന്’ പച്ചക്കറി തൈകൾ സമ്മാനിച്ചു. സീനിയർ എച്ച്.എം. പി. ജ്യോതി, എച്ച്.എം. കെ. മാധവദാസൻ, റിസോഴ്‌സിയോ പ്രൊജക്ട് കോർഡിനേറ്റർ വിധു മാർട്ടിൻ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

ADVERTISEMENT