അബുദാബിയിൽ ഓൺലൈൻ തട്ടിപ്പ് വർദ്ധിക്കുന്ന പശ്ചാത്തലത്തിൽ താമസക്കാർക്ക് മുന്നറിയിപ്പുമായി പോലീസ്. വ്യാജ സെർച്ച് ലിങ്കുകൾ വഴി വിവരങ്ങൾ ചോർത്തുന്നതായി കണ്ടെത്തൽ.
കരിപ്പൂർ വിമാനത്താവളത്തിൽ വിദേശത്തുനിന്നെത്തിയ യാത്രക്കാരനെ തട്ടിക്കൊണ്ടുപോയി സ്വർണം കവരാൻ ശ്രമിച്ച 13 അംഗ സ്വർണപ്പൊട്ടിക്കൽ സംഘം കരിപ്പൂർ പൊലീസിൻ്റെ പിടിയിലായി.
ഖത്തറിൽ നിർമാണ ചട്ടങ്ങൾ പുതുക്കി മുനിസിപ്പാലിറ്റി മന്ത്രാലയം ഉത്തരവിറക്കി. വില്ല, പാലസ് നിർമാണ രംഗത്തുള്ള ഇന്ത്യൻ എൻജിനീയർമാരും കോൺസൾട്ടൻസികളും പുതിയ നിയമങ്ങൾ പാലിക്കണം.
ഖത്തറിൽ വിദേശികൾക്ക് ഭൂമി വാങ്ങാനും സ്വന്തമാക്കാനും അനുമതിയുള്ള 10 പ്രദേശങ്ങളുടെ പുതുക്കിയ പട്ടിക മന്ത്രാലയം പുറത്തുവിട്ടു. പുതിയ മന്ത്രിസഭാ തീരുമാനം നിലവിൽ വന്നു.
ദോഹയിൽ ഐ.സി.സി കമ്മ്യൂണിറ്റി ലൈബ്രറി ഇന്ന് ഇന്ത്യൻ അംബാസഡർ വിപുൽ ഉദ്ഘാടനം ചെയ്യും. ആറായിരത്തിലധികം ഇന്ത്യൻ ഭാഷാ പുസ്തകങ്ങളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്.