Opens in a new tab
ADVERTISEMENT
● ലൈവ് എഡിഷൻ  |  2026 ഒക്ടോബർ 9, വെള്ളിയാഴ്ച
Newsfact Malayalam News Portal Official Logo
→
ഫോണ്ട്
Kerala, Special Stories, Thrissur, Video
ഹോം / Kerala, Special Stories, Thrissur, Video / വാർത്ത

കുന്നംകുളം മോഡൽ പുതിയ ലെവൽ: കുട്ടികളുടെ പാർക്കിൽ കൊതുകുകൾക്ക് ‘ഹൈടെക് വാട്ടർ തീം പാർക്ക്’!

സ്വച്ഛ ഭാരത് പുരസ്‌കാരങ്ങൾ വാരിക്കൂട്ടുമ്പോഴും കുന്നംകുളം നഗരസഭയുടെ മൂക്കിൻതുമ്പിലെ കുട്ടികളുടെ പാർക്ക് കൊതുകുകൾക്കും കൂത്താടികൾക്കും ആഡംബര പ്രജനന കേന്ദ്രമാകുന്നു.
ADVERTISEMENT
കുന്നംകുളം കുട്ടികളുടെ പാർക്ക് - Kunnamkulam children park

തവളകളുടെ ഗാനമേളയും കൂത്താടികളുടെ നീരാട്ടും; ഇത് കുന്നംകുളത്തെ ലോകോത്തര ‘ശുചിത്വ മോഡൽ’!”

കുന്നംകുളം: സ്വച്ഛ ഭാരത് പുരസ്‌കാരങ്ങൾ വാരിക്കൂട്ടിയും ‘കുന്നംകുളം മോഡൽ’ ശുചിത്വം പറഞ്ഞു വിദേശ രാജ്യങ്ങളെപ്പോലും നാണം കെടുത്തിയും മേനി പറയുന്ന നഗരസഭയുടെ അങ്കണത്തൈവ് ദാ കിടക്കുന്നു കുട്ടികളുടെ പാർക്കിൽ! നാടിന്റെ ശുചിത്വത്തിന് അന്താരാഷ്ട്ര സർട്ടിഫിക്കറ്റ് കൊടുക്കുന്ന അധികൃതർ സ്വന്തം മൂക്കിൻതുമ്പിലെ ഈ കുട്ടികളുടെ പാർക്കിലേക്ക് മാത്രം കണ്ണോടിക്കരുതെന്നാണ് നാട്ടുകാരുടെ അപേക്ഷ; അല്ലെങ്കിൽ പാവം കൊതുകുകളുടെയും തവളകളുടെയും ശാന്തമായ കുടുംബജീവിതം തകരും!

കുടിവെള്ളം കിട്ടില്ല; സൗജന്യ ‘ഫിറ്റ്‌നസ് + വാക്കിംഗ്’ പദ്ധതി സൂപ്പർ!

കളിക്കുന്നതിനിടയിൽ ഏതെങ്കിലും ഒരു കുട്ടി വീണു മുട്ടോ കൈയോ പൊട്ടിയാൽ മാതാപിതാക്കൾ ഇനി ഒട്ടും പേടിക്കേണ്ടതില്ല. പാർക്കിൽ വെള്ളമുണ്ട്… പക്ഷേ അത് കുടിക്കാനോ മുറിവ് കഴുകാനോ പറ്റില്ലെന്ന് മാത്രം! കുട്ടി വീണാൽ ഉടൻ കുഞ്ഞിനെയും താങ്ങി ടൗണിലേക്ക് ഓടി, സ്വന്തം പണം കൊടുത്ത് കുപ്പിവെള്ളം വാങ്ങി വന്ന് മുറിവ് കഴുകുന്ന പുതിയൊരു ‘ഫിറ്റ്‌നസ് + വാക്കിംഗ്’ പദ്ധതിയാണ് നഗരസഭ ഇവിടെ നടപ്പിലാക്കിയിരിക്കുന്നത്. ദാഹിച്ചാൽ എയർ കുടിക്കാം, അല്ലെങ്കിൽ സ്വന്തമായി കിണർ കുഴിച്ചു വെള്ളമെടുക്കാം!

കൊതുകുകൾക്കും കൂത്താടികൾക്കും സ്വാഗതം: ആഡംബര പ്രജനന കേന്ദ്രം സജ്ജം!

ഒരുകാലത്ത് കുട്ടികൾക്കായി വെള്ളം ചീറ്റിയിരുന്ന വാട്ടർ ഫൗണ്ടൻ ഇപ്പോൾ സിറ്റിയിലെ ഏറ്റവും ആഡംബരപൂർണ്ണമായ ‘തവള-കൊതുക് പ്രജനന കേന്ദ്രമാണ്’. കലങ്ങിമറിഞ്ഞ കൊളക്കുവെള്ളത്തിൽ കൂത്താടികൾ നീന്തിത്തുടിക്കുമ്പോൾ, വശങ്ങളിൽ തവളകൾ നഗരസഭയുടെ ശുചിത്വ മോഡലിനെ പ്രകീർത്തിച്ച് ഗാനമേള നടത്തുന്നുണ്ട്. ഡെംഗിപ്പനിയും മലമ്പനിയും നാടിന് സമ്മാനിക്കാൻ നഗരസഭ സൗജന്യമായി തുറന്നു നൽകിയ ഈ ഹൈടെക് ഫൗണ്ടൻ കണ്ടില്ലെന്ന് നടിക്കാൻ ഒരു പ്രത്യേക കഴിവ് തന്നെ വേണം!

അധികാരികളുടെ അവഗണനയുടെയും വാഗ്ദാനപ്പെരുമഴയുടെയും നടുവിൽ, “ഞങ്ങൾക്കും ജീവിക്കണം” എന്ന് ഉറക്കെപ്പറഞ്ഞു കൊണ്ട് അഴുക്കുകൾക്കിടയിൽ കളിക്കുന്ന കുട്ടികളും, അത് കണ്ട് നെടുവീർപ്പിടുന്ന രക്ഷിതാക്കളുമാണ് ഇപ്പോൾ പാർക്കിലെ സ്ഥിരം കാഴ്ച.

ADVERTISEMENT