Opens in a new tab
ADVERTISEMENT
● ലൈവ് എഡിഷൻ  |  2026 ഒക്ടോബർ 9, വെള്ളിയാഴ്ച
Newsfact Malayalam News Portal Official Logo
→
ഫോണ്ട്
World
ഹോം / World / വാർത്ത

ഖത്തറിൽ എൻട്രി വിസകളുടെ താൽക്കാലിക കാലാവധി നീട്ടൽ ജൂൺ 7 മുതൽ അവസാനിക്കുന്നു; പ്രവാസികൾക്ക് മന്ത്രാലയത്തിന്റെ നിർദ്ദേശം

ഖത്തറിൽ കാലാവധി കഴിഞ്ഞ എൻട്രി വിസകൾക്ക് നൽകിയിരുന്ന താൽക്കാലിക ഇളവ് ജൂൺ 7 മുതൽ നിർത്തലാക്കാൻ ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചു.
ADVERTISEMENT

ദോഹ: കാലാവധി കഴിഞ്ഞതും അവസാനിക്കാറായതുമായ എല്ലാത്തരം എൻട്രി വിസകൾക്കും അനുവദിച്ചിരുന്ന താൽക്കാലിക കാലാവധി നീട്ടൽ (Visa Extension) സംവിധാനം ഖത്തർ ആഭ്യന്തര മന്ത്രാലയം അവസാനിപ്പിക്കുന്നു. ജൂൺ 7 ഞായറാഴ്ച മുതൽ പുതിയ നിർദ്ദേശം പ്രാബല്യത്തിൽ വരും. പ്രാദേശിക വ്യോമപാതയിലുണ്ടായ തടസ്സങ്ങളും വിമാന സർവീസുകൾ റദ്ദാക്കിയതും കാരണം യാത്ര ചെയ്യാൻ സാധിക്കാതെ വന്നവർക്കായി കഴിഞ്ഞ മാർച്ച് മാസത്തിലാണ് മന്ത്രാലയം പ്രത്യേക വിസ ഇളവുകൾ പ്രഖ്യാപിച്ചിരുന്നത്.

ജൂൺ 7 മുതൽ എൻട്രി വിസകളുമായി ബന്ധപ്പെട്ട എല്ലാ നടപടികളും രാജ്യത്തെ നിലവിലുള്ള പൊതുനിയമങ്ങൾക്കും മാർഗനിർദ്ദേശങ്ങൾക്കും വിധേയമായി മാത്രമായിരിക്കും പുനരാരംഭിക്കുക. ഇതോടെ ഓരോ വിസ വിഭാഗത്തിനും നിശ്ചയിച്ചിട്ടുള്ള യഥാർത്ഥ കാലാവധി, പുതുക്കൽ ചട്ടങ്ങൾ, ഫീസുകൾ എന്നിവ സാധാരണ രീതിയിൽ തന്നെ ബാധകമാകുമെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

ഫാമിലി വിസിറ്റ് വിസ, ബിസിനസ് വിസ, ഹ്രസ്വകാല വിസകൾ എന്നിവയിൽ ബന്ധുക്കളെ ഖത്തറിലേക്ക് കൊണ്ടുവന്ന ഇന്ത്യൻ പ്രവാസികൾ ഈ നിർദ്ദേശം പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. വിസ കാലാവധി കഴിഞ്ഞിട്ടും രാജ്യത്ത് തുടരുന്നത് നിയമലംഘനമായി കണക്കാക്കുമെന്നും ഇതിലൂടെ പിഴ ഉൾപ്പെടെയുള്ള നിയമനടപടികൾ നേരിടേണ്ടി വരുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി.

പ്രവാസികളും സന്ദർശകരും തങ്ങളുടെ വിസാ സ്റ്റാറ്റസ് എത്രയും വേഗം ഔദ്യോഗിക ചാനലുകൾ വഴിയോ ‘മെട്രാഷ് 2’ ആപ്പ് വഴിയോ പരിശോധിച്ച് ഉറപ്പുവരുത്തേണ്ടതാണ്. വിസ കാലാവധി തീരുന്ന മുറയ്ക്ക് ആവശ്യമായ ഫീസ് ഒടുക്കി അത് പുതുക്കുകയോ, അല്ലെങ്കിൽ നിശ്ചിത തീയതിക്കകം രാജ്യം വിടാനുള്ള ക്രമീകരണങ്ങൾ പൂർത്തിയാക്കുകയോ ചെയ്യണമെന്ന് അധികൃതർ ആവശ്യപ്പെട്ടു.

ADVERTISEMENT