Opens in a new tab
ADVERTISEMENT
● ലൈവ് എഡിഷൻ  |  2026 ഒക്ടോബർ 9, വെള്ളിയാഴ്ച
Newsfact Malayalam News Portal Official Logo
→
ഫോണ്ട്
World
ഹോം / World / വാർത്ത

ബലിപെരുനാൾ ആശംസകൾ നേർന്ന് ഖത്തർ അമീർ

ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽഥാനി സ്വദേശികൾക്കും പ്രവാസികൾക്കും ലോകമെമ്പാടുമുള്ള മുസ്ലിം ഉമ്മത്തിനും ബലിപെരുന്നാൾ ആശംസകൾ നേർന്നു. ലുസൈൽ പ്രാർത്ഥനാ മൈതാനത്ത് പെരുന്നാൾ നമസ്കാരം നിർവഹിച്ച ശേഷമാണ് അമീർ ആശംസകൾ പങ്കുവെച്ചത്.
ADVERTISEMENT

ദോഹ: ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽഥാനി സ്വദേശികൾക്കും പ്രവാസികൾക്കും ലോകമെമ്പാടുമുള്ള ഇസ്ലാമിക സമൂഹത്തിനും ബലിപെരുന്നാൾ (ഈദുൽ അദ്ഹ) ആശംസകൾ നേർന്നു. ലുസൈൽ പ്രാർത്ഥനാ മൈതാനത്ത് (Lusail prayer ground) നടന്ന ഈദ് നമസ്കാരത്തിൽ പങ്കെടുത്ത ശേഷമാണ് അമീർ തന്റെ ഔദ്യോഗിക ‘എക്സ്’ (X) ഹാൻഡിലിലൂടെ പെരുന്നാൾ സന്ദേശം പങ്കുവെച്ചത്.

ഈ അനുഗൃഹീത വേള ഏവർക്കും നന്മയും സമാധാനവും ശാന്തിയും നിറഞ്ഞതാകാൻ സർവ്വേശ്വരൻ അനുഗ്രഹിക്കട്ടെയെന്ന് അമീർ ആശംസിച്ചു. ഗൾഫ് മേഖലയിലെയും ലോകമെമ്പാടുമുള്ളതുമായ മുസ്ലിം ജനവിഭാഗങ്ങൾക്ക് അദ്ദേഹം ഹൃദയം നിറഞ്ഞ പെരുന്നാൾ ആശംസകൾ കൈമാറി.

ബലിപെരുന്നാളിനോടനുബന്ധിച്ച് വിവിധ അറബ്, ഇസ്ലാമിക രാജ്യങ്ങളിലെ ഭരണാധികാരികളുമായും അമീർ ആശംസകൾ കൈമാറിയിട്ടുണ്ട്. പെരുന്നാൾ പ്രമാണിച്ച് രാജ്യത്തെ വിവിധ ഈദ്ഗാഹുകളിലും മസ്ജിദുകളിലുമായി ലക്ഷക്കണക്കിന് വിശ്വാസികളാണ് ഈദ് നമസ്കാരത്തിൽ പങ്കെടുത്തത്.

ADVERTISEMENT